അഖിലേന്ത്യാ കിസ്സാൻ സംഘർഷ് കോർഡിനേഷൻ ധർണ്ണ സംഘടിപ്പിച്ചു

131

ഇരിങ്ങാലക്കുട :അഖിലേന്ത്യാ കിസ്സാൻ സംഘർഷ് കോർഡിനേഷൻ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്ത കർഷകദ്രോഹ നയങ്ങൾ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മുൻപിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സമരം കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. വർഗ്ഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കിസ്സാൻ സഭ മണ്ഡലം സെക്രട്ടറി ഒ.എസ്.വേലായുധൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയെ കെ.എസ്.കെ.എസ് ജില്ലാ സെക്രട്ടറി സിദ്ധാർത്ഥൻ പട്ടേപ്പാടം, കിസ്സാൻ ജനതാദൾ ജില്ലാ വൈസ് പ്രസിഡൻറ് ഡേവീസ് കോക്കാട്ട്, കോൺഗ്രസ്സ് എസ് കർഷക സംഘടനാ നേതാവ് തിലകൻ തൂമാത്ത്, എൽ.ജെ.ഡി കർഷക സംഘടനാ നേതാവ് ഐ.എൽ.തോമാസ്സ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ,സി.ഐ.ടി യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി, ഐ.എൻ.ടി.യു.സി ബ്ലോക്ക് സെക്രട്ടറി കെ.ഉണ്ണിക്കണ്ണൻ, പ്രസിഡന്റ് കെ.ബി. സത്യൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.നന്ദനൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.കേരള കർഷകസംഘം ഏരിയാ പ്രസിഡന്റ് ടി.എസ്.സജീവൻ മാസ്റ്റർ സ്വാഗതവും ഏരിയാ എക്സികൂട്ടീവ് അംഗം എൻ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Advertisement