ഇരിങ്ങാലക്കുട:പടര്‍ന്ന് പിടിക്കാനിടയുള്ള പകര്‍ച്ചാവ്യാധികള്‍ക്കെതിരെ ജാഗ്രത സന്ദേശവുമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം താലൂക്ക് ആശുപത്രി ശുചീകരിച്ചുകൊണ്ട് ആരംഭിച്ചു. ‘ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍’ എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ച വ്യാധികള്‍ക്കെതിരെ, സമൂഹത്തെ പരിസര ശുചീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ യൂണിറ്റ് തലം വരെ ഇത്തരം ‘പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.പി.ഐ.(എം) തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് ജോ: സെക്രട്ടറി വി.എ.അനീഷ്, വൈസ് പ്രസിഡണ്ടുമാരായ എ.വി.പ്രസാദ്, ആര്‍.എല്‍.ജീവന്‍ലാല്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഐ.വി.സജിത്ത്, പി.കെ.മനുമോഹന്‍, നഗരസഭ കൗണ്‍സിലര്‍മാരായ സി.സി.ഷിബിന്‍, കെ.കെ.ശ്രീജിത്ത് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here