ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രി ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികള്‍ എത്തുന്ന ഫാര്‍മസിയില്‍ മൂന്നു പേരാണ് മരുന്നുകള്‍ നല്‍കാനുള്ളത്. അതില്‍ ഒരാള്‍ ട്രെയിനി ആയതിനാല്‍ നേരിട്ട് രോഗികള്‍ മരുന്ന് നല്‍കാനും കഴിയില്ല. ഇന്നലെ മണിക്കൂറുകളോളം വരി നിന്നാണ് പലര്‍ക്കും മരുന്ന് ലഭിച്ചത്. 1500റോളം രോഗികളാണ് ഇന്നലെ ഒപിയിലെത്തിയത് ഫാര്‍മസിയില്‍ മൂന്ന് സ്ഥിരം ജീവനക്കാരാണ് ഉള്ളത് അതില്‍ ഒരാള്‍ ശബരിമല ഡ്യൂട്ടിയിലാണ്. പിന്നെയുള്ളത് ദിവസവേതനക്കാരും രണ്ട് ട്രെയിനികളുമാണ്. രാവിലെ എട്ട് മുതല്‍ രാത്രിഎട്ട് വരെ ഫാര്‍മസി പ്രവര്‍ത്തിക്കുന്നതിനാല്‍ രണ്ട് ഷിഫ്റ്റിലാണ് ജീവനക്കാര്‍ ജോലിക്ക് എത്തുക. ഒരു ഷിഫ്റ്റില്‍ ഒരു ട്രെയിനിയടക്കം മൂന്ന് ജീവനക്കാരാണ് ഉണ്ടാവുക. രാവിലെ തിരക്കേറിയ സമയത്ത് ജീവനക്കാര്‍ക്ക് അമിത ജോലിഭാരമാണ്. ഫാര്‍മസിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here