തെരിവുകള്‍ കീഴടക്കി ഡി.വൈ.എഫ്.ഐ ചുവരെഴുത്ത് സമരം.

685

ഇരിങ്ങാലക്കുട : ‘വര്‍ഗ്ഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരിവുകളില്‍ എഴുതി കൊണ്ടുള്ള ചുവരെഴുത്ത് സമരം ഇരിങ്ങാലക്കുടയില്‍ 15 മേഖലകമ്മിറ്റികളിലും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ടൗണ്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ, വി.എന്‍.കൃഷ്ണന്‍കുട്ടി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നിതീഷ് മോഹന്‍ അദ്ധ്യക്ഷത വഹിച്ച സമരത്തില്‍ കെ.കെ.ശ്രീജിത്ത് സ്വാഗതവും എ.എസ്.സാംരംഗ് നന്ദിയും പറഞ്ഞു.മാപ്രാണത്ത് സംഘടിപ്പിച്ച സമരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിവേക്, കരുവന്നൂരില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത്, ടൗണ്‍ ഈസ്റ്റില്‍ ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, കാട്ടൂരില്‍ ബ്ലോക് പ്രസിഡണ്ട് വി.എ.അനീഷ്, പൂമംഗലത്ത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ധനുഷ്, കാറളത്ത് ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ പ്രസിഡണ്ട് വല്‍സല ബാബു, കിഴുത്താനിയില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി കെ.വി.മദനന്‍, വേളൂക്കര ഈസ്റ്റില്‍ ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് പ്രസിഡണ്ടും കെ.സി.ഇ.യു ഏരിയ പ്രസിഡണ്ടുമായ ഇ.ആര്‍.വിനോദ്, എടതിരിഞ്ഞിയില്‍ ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക് ട്രഷറര്‍ സി.വി.ഷിനു, പുല്ലൂര്‍ ബ്ലോക് ജോ: സെക്രട്ടറി ആര്‍.എല്‍.ജീവന്‍ലാല്‍, വേളൂക്കര വെസ്റ്റില്‍ ബ്ലോക്ക് വൈ. പ്രസിഡണ്ട് പി.കെ. മനുമോഹന്‍, പടിയൂരില്‍ ബ്ലോക്ക് വൈ. പ്രസിഡണ്ട് ഐ.വി. സജിത്ത്, മുരിയാട് ബ്ലോക് സെക്രട്ടേറിയറ്റ് അംഗം വി.എച്ച്.വിജീഷ്, പൊറത്തിശ്ശേരിയില്‍ കര്‍ഷക സംഘം ഏരിയ ജോ: സെക്രട്ടറി കെ.ജെ.ജോണ്‍സണ്‍ എന്നിവര്‍ മേഖലാ കേന്ദ്രങ്ങളില്‍ സമരം ഉദ്ഘാടനം ചെയ്തു.

 

Advertisement