ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം കുറിച്ചു കൊണ്ട് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് “നവ് ഓറ” പരിപാടി സംഘടിപ്പിച്ചു. സ്വാഗത നൃത്തത്തോടെ ആരംഭിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.തുടർന്ന് അരങ്ങേറിയ കലാപരിപാടികൾക്ക് ശേഷം പ്രശസ്ത മാന്ത്രികനും പ്രഭാഷകനുമായ ശ്രീ. ഗോപിനാഥ് മുതുകാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വിദ്യാർത്ഥിനികളുമായി സംവദിച്ചു.അത്ഭുതങ്ങൾ സംഭവിക്കുന്നത് അദ്ധ്വാനിക്കുന്നവർക്കാ ണെന്നും”ഞാൻ ചെയ്യാം” എന്ന് മനസ്സിൽ ഉറപ്പിച്ചാൽ, അസാധ്യതകൾ പോലും സാധ്യമാകുമെന്നും നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ മജിഷ്യൻ, അതുകൊണ്ട്, നിങ്ങളുടെ മനസ്സാകുന്ന മാന്ത്രികവടികൊണ്ട് ചിന്തകളെ പോസിറ്റീവ് ആക്കുവാനും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.പുതിയ പുസ്തകം രചിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥ കർത്താക്കളായി, നാളെ ചരിത്രത്തിൽ വായിച്ചെടുക്കാവുന്ന ഒരു വലിയ പുസ്തകം രചിക്കുവാനാണ് നിങ്ങൾ ഓരോരുത്തരും ഇന്നിവിടെ നിയോഗപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീമതി വീണ സാനി നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടിക്ക് തിരശീല വീണു.




