Friday, November 7, 2025
28.9 C
Irinjālakuda

രാജ്യ രക്ഷാ വിരുദ്ധ നിയമങ്ങൾ പാസാക്കാൻ കേന്ദ്ര സർക്കാർ കാണിക്കുന്ന സ്ഥിരോത്സാഹത്തിന് വിരാമം അനിവാര്യം :-കെ പി. രാജേന്ദ്രൻ

ഇരിങ്ങാലക്കുട :രാജ്യ രക്ഷക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾ പാർലമെന്റിൽ നടപ്പാക്കാൻ ശ്രമിക്കുകയും അതിനെ എതിർക്കുന്ന ഇടതുപക്ഷ എം പി മാരെ തിരഞ്ഞു പിടിച്ചു പുറത്ത്രുനിർത്തുക തുടങ്ങിയ തുടർച്ചയായ ദേശവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുന്നതിൽ നിന്ന് നരേന്ദ്രമോദി സർക്കാർ പിന്മാറണമെന്ന് സിപിഐ ദേശീയ കൗൺസിൽ മെമ്പറും, എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു, പൊതു മേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ സ്വൊകാര്യവൽക്കരിക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത പ്രതിപക്ഷ എം പി മാരെ സസ്പെന്റ് ചെയ്ത നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണക്കും ജനദ്രോഹ നയങ്ങൾക്കുമേതിരെ ജനുവരി 17ന് സി പി ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടക്കുന്നതിന്റെ ഭാഗമായി സി പി ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 3 ദിവസങ്ങളിലായി നടക്കുന്ന വാഹന പ്രചരണ ജാഥയുടെയും, പൂമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിന്റെയും ഉത്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം സെക്രട്ടറി പി. മണി ജാഥാ ക്യാപ്റ്റനായും, കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി വൈസ് ക്യാപ്റ്റനായും , മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഡയറക്ടർ ആയും നടത്തുന്ന പ്രചാരണ ജാഥക്ക് മണ്ഡലം നേതാക്കളും, വർഗ ബഹുജന സംഘടനാ നേതാകളും സ്വീകരണം നൽകി ജനുവരി 14,15 തിയതി കളിൽ നടക്കും,ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകാരണങ്ങൾ ഏറ്റുവാങ്ങി ജനുവരി 15ന്ജാഥ ആളൂരിൽ എത്തുന്നു, തുടർന്ന് നടക്കുന്ന സമാപന സമ്മേളനം കിസാൻ സഭ ജില്ലാ സെക്രട്ടറി കെ വി. വസന്തകുമാർ ഉത്ഘാടനം ചെയ്യും.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img