Thursday, November 6, 2025
23.9 C
Irinjālakuda

സമഗ്രമാറ്റവുമായി ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് വാർഷികപൊതുയോഗം സമാപിച്ചു

ഇരിങ്ങാലക്കുട : 12/12/2021 ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ ചേർന്ന ഡോക്ടർ കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ 47 -ാം വാർഷികപൊതുയോഗത്തിൽ ക്ലബ്ബിന് പുതിയ നേതൃത്വവും ദിശാബോധവും ഉണ്ടാകണമെന്ന അഭിപ്രായത്തിന് അംഗീകാരം ലഭിച്ചു.തൽഫലമായി കോവിഡ് 19 മൂലവും മറ്റും നിശ്ചലമായിരുന്ന ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ഭരണസമിതിയിൽ തലമുറമാറ്റം നടന്നത് ശ്രദ്ധേയമായി. കഥകളി സംഘാടനം, പ്രചാരണം, നവീകരണം, പുതു തലമുറയെ കഥകളിയുടെ ലോകത്തിലേക്ക് ആകർഷിക്കുക, കലാകാരന്മാർക്ക് ക്ഷേമകരമായ പരിപാടികൾ നടപ്പാക്കുക എന്നിങ്ങനെ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഉർജ്ജസ്വലമായ, അർത്ഥവത്തായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ചേർന്ന സമ്മേളനം ഐകകണ്ഠ്യേന തീരുമാനിച്ചു. അതിൻ്റെ ഭാഗമായി കേരളത്തിലെ കഥകളി ലോകമാകെ ആദരിക്കുന്ന അനിയൻ മംഗലശ്ശേരി പ്രസിഡണ്ടായും കലാസംഘാടന രംഗത്ത് ദേശത്തും വിദേശത്തും വ്യക്തിമുദ്ര പതിപ്പിച്ച രമേശൻ നമ്പീശൻ സെക്രട്ടറിയുമായ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കെ .വി ചന്ദ്രൻ, ഇ. ബാലഗംഗാധരൻ എന്നിവർ വൈസ് പ്രസിഡണ്ട്മാരും, ഇ.കെ വിനോദ് വാരിയര്‍ ജോയിൻ്റ് സെക്രട്ടറിയും ശിവദാസ് പള്ളിപ്പാട്ട് ട്രഷററുമായും തിരഞ്ഞെടുക്കപ്പെട്ടു.അഡ്വ :രാജേഷ് തമ്പാൻ, ഡോ ബി പി അരവിന്ദ, പി അപ്പു, പി. വേണുഗോപാൽ, പി രഘുനാഥ്, എ എസ് സതീശൻ, വി.പി. അജിത് കുമാർ, പി.എൻ ശ്രീരാമൻ, കലാനിലയം ഗോപി എന്നവരെ ഭരണ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img