ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 31 ഞായറാഴ്ച

56

ആനന്ദപുരം :സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 31 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും . പുതിയ കെട്ടിടത്തിൽ 1 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തുക. ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ , മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി , ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലത ചന്ദ്രൻ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ . റീന . കെ.ജെ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. കിഷോർ , ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ , വാർഡ് മെമ്പർ നിജി വൽസൻ , സി.എച്ച്.സി. സൂപ്രണ്ട് ഡോ. ആർ.രാജീവ് എന്നിവർ പങ്കെടുക്കും.

Advertisement