Friday, April 17, 2026
32.9 C
Irinjālakuda

ദേശീയ ആസ്തിവില്പന ഭീകരവാദത്തേക്കാൾ അപകടകരം :-എ ഐ ടി യു സി

ഇരിങ്ങാലക്കുട :ദേശീയ ആസ്തിവില്പന ഭീകരവാദത്തേക്കാൾ അപകടകരമാണെന്ന് എ ഐ ടി യു സി തൃശൂർ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന രാജ്യത്തെ പൊതുമേഖലാ ,ആസ്തി വില്ലനക്കെതിരെ സംസ്ഥാന വ്യാപകമായി എ ഐ ടി യു സി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റൊഫീസിന് മുൻപിൽ നടന്ന സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവാനന്ദൻ ,കോവിവിഡ് വ്യാപനം മൂലം ലോകരാജ്യങ്ങളിലെന്നപോലെ തന്നെ ഇന്ത്യാ രാജ്യത്തും തൊഴിൽ മേഖലയും വാണിജ്യ വ്യവസായ സാമ്പത്തിക മേഖലകളും തകർന്നടിയുമ്പോൾ ഈ മറവിൽ രാജ്യത്തെ പൊതുമേഖലകൾ ഓരോന്നായി കോർപ്പറേറ്റുകൾക്ക് കേന്ദ്രസർക്കാർ വിറ്റുകൊണ്ടിരിക്കുന്നു, ദേശീയ വരുമാന ശ്രോദ്ധ സ്സായ ബിപിസി യുടെ 53.84% ഓഹരികളും വിറ്റു,ഇന്ത്യൻ റെയിൽവെയുടെ പല ഭാഗങ്ങളും, വിമാനത്താവളങ്ങൾ, ഷിപ്പിംങ്ങ് കോർപ്പറേഷൻ, പ്രതിരോധ മേഖല, ഐ.ടി.മേഖല, ബി എസ് എൻ എൽ, കാർഷിക മേഖല തുടങ്ങി നിരവധി പൊതു മേഖലകളെല്ലാം വിറ്റഴിക്കുന്നു.ഇതിനെതിരെ രാജ്യത്തെ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്നുള്ള സമര ആഹ്വാനമാണ് ഈ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട്‌ റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു,മണ്ഡലം സെക്രട്ടറി കെ കെ ശിവൻ , മോഹനൻ വലിയാട്ടിൽ, പി കെ.ഭാസി, ടി വി വിബിൻ, കെ ദാസൻ, സുനിൽ ബാബു, വർദ്ധനൻ പുളിക്കൽ, ബാബു ചിങ്ങാരത്ത്, ജോജി വി ജെ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img