കെ.വി.കുമാരൻ മാസ്റ്റർ ദിനം ആചരിച്ചു

52

വെള്ളാങ്ങല്ലൂർ : കേരള പുലയർ മഹാസഭ മുൻ സംസ്ഥാന പ്രസിഡണ്ടും സാമൂഹിക-രാഷ്ട്രീയരംഗത്തെ പ്രഗത്ഭനായിരുന്ന കെ.വി.കുമാരൻ മാസ്റ്ററുടെ പത്താമത് ചരമ വാർഷികം വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതം ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ.വി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചമി ജില്ലാ കോഡിനേറ്റർ ബാബു തൈവളപ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. സന്തോഷ് ഇടയിലപ്പുര, എം സി സുനന്ദകുമാർ എന്നിവർ സംസാരിച്ചു. ബിജു തൈവളപ്പിൽ സ്വാഗതവും, പി വി. അയ്യപ്പൻ നന്ദിയും പറഞ്ഞു.

Advertisement