Saturday, March 14, 2026
23.3 C
Irinjālakuda

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട്: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മുരിയാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.വാർഡ് തലത്തിൽ ജാഗ്രതാ സമിതികളും സർവ്വകക്ഷി യോഗവും ചേരും, ഏപ്രില് 18നു ഗൃഹസന്ദർശനം നടത്തി ബോധവൽക്കരണം സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് പരിശോധന കാര്യക്ഷമമാക്കും, ശൂചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, കോവിഡ് വാക്‌സിനേഷൻ മൊബൈല് ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. കുടുംബശ്രീ , ആരോഗ്യ പ്രവർത്തകർ , അംഗനവാടി ടിച്ചർമാർ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നും തീരുമാനിച്ചു. യോഗത്തില് പഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ .ചിറ്റിലപ്പിളളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലത ചന്ദ്രൻ , ടി.എം.മോഹനൻ , ഷൈജു അരിക്കാട്ട്, ജയൻ എം, ടി.കെ വർഗ്ഗീസ്, തോമസ് ഐ.എസ്, ഹെൽത്ത് സുപ്പർവൈസർ രാധാകൃഷ്ണൻ , കുടുംബശ്രീ ചെയർ‌പേഴ്‌സൺ , ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.യു വിജയൻ , രതി ഗോപി, തോമസ് തൊകലത്ത്, തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷീല ജയരാജ് സ്വാഗതവും സെക്രട്ടറി പ്രജീഷ് പി നന്ദിയും പറഞ്ഞു.

Hot this week

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...

പൂമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് സംഗമം

പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ്...

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന...

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

Topics

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...
spot_img

Related Articles

Popular Categories

spot_imgspot_img