ഇരിങ്ങാലക്കുട :സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (സി എസ് ആർ) സ്കീമിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട കാത്തലിക് സെൻറിലെ ബാഡ്മിൻറൺ കോർട്ടിന്റെ സമർപ്പണം സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ മേധാവി വർഗീസ് പി ജി നിർവഹിച്ചു. സമർപ്പണ ചടങ്ങിൽ കാത്തലിക് സെൻറർ അഡ്മിനിസ്ട്രേറ്റർ ഫാ: ജോൺ പാലിയേക്കര സി എം ഐ , ,എ ജി എം ബീന ജോസഫ്, ബാങ്ക് മാനേജർ ഫിൽസൺ വർഗീസ് ,മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി, ഷട്ടിൽ ക്ലബ് പ്രസിഡൻറ് ആന്റോ തെക്കേത്തല ,എക്സിക്യൂട്ടീവ് മെമ്പർ ശ്രീജിത്ത് എൻ ബി കാത്തലിക് സെൻറർ സെക്രട്ടറി ജോസഫ് കെ ജെ, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Advertisement