Saturday, November 8, 2025
23.9 C
Irinjālakuda

ശരീര അവയവദാനസമ്മത പത്രം സമർപ്പിച്ചുള്ള യാത്രയയപ്പുവേള വേറിട്ടൊരനുഭവമായി

ഇരിങ്ങാലക്കുട :സ്ഥിരമായി കണ്ടുവരുന്ന യാത്രയയപ്പു പരിപാടികളിൽ നിന്നും വ്യത്യസ്ത മായി ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഇന്ന് ഇരിങ്ങാലക്കുട തന്റെ 42 വർഷത്തെസേവനത്തിനു ശേഷം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്‌ ഓഫീസിൽനിന്നും വിരമിച്ച ടി കെ ശക്തീ ധരനാണ്തന്റെ യാത്രയയപ്പു വേളയിൽ മരണാ നന്തരംതന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥി കളുടെ പഠനത്തിനു വിട്ടുനൽകിയും കണ്ണുകൾ അന്ധ ർക്കു വെളിച്ചമേകാൻ ദാനം ചെയ്തും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമ്മതപത്രം നൽകി. മാതൃകയായത്.ദീർഘ കാലം N F P E പോസ്റ്റ്മെൻ യൂണിയൻ ഡിവിഷണൽ സെക്രട്ടറി, പ്രസിഡന്റ്‌, ഇരിങ്ങാലക്കുട പോസ്റ്റൽ റിക്രീയേഷൻ ക്ലബ്‌ സെക്രട്ടറി എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തി ച്ചിരുന്നു.മരണാനന്തര ശരീര-അവയവ ദാന രംഗത്തു പ്രവർത്തിക്കുന്ന ശക്തിധരൻ നിലവിൽ കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി യാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇതിനകം നിരവധി പേരുടെ മൃതശരീരങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായിമെഡിക്കൽ കോളേജിനും കണ്ണുകൾ അന്ധർക്കും വെളിച്ചമേകൻ നേത്രബങ്കിനും നൽകിയിട്ടുണ്ട്.ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്‌ ഓഫീസ് പരിസരത്ത് വച്ച് നടന്ന യാത്രയയപ്പു ചടങ്ങിൽ പോസ്റ്റൽ സൂപ്രണ്ട് സി. ഐ . ജോയ്മോൻ അധ്യക്ഷത വഹിച്ചു. മുൻ എംപിയും സുപ്രസിദ്ധ സിനിമാ നടനുമായ ഇന്നസെന്റ് മുഖ്യ അതിഥിയായി പങ്കെടുത്തു. കേരള ബാർ കൌൺസിൽ വൈസ് ചെയർമാനും കേരളയുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് കെ. എൻ.അനിൽ കുമാർ സമ്മത പത്രം ഏറ്റുവാങ്ങി. തപാൽ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ടുമാരായ ലോലിതാ ആന്റണി, എം. എസ്. സുജ, ഹെഡ് പോസ്റ്റ്‌ മാസ്റ്റർ രേഷ്മ ബിന്ദു, വിവിധ സംഘടനാ നേതാക്കളായ കെ. എസ്. സുഗതൻ, ആർ. ജയകുമാർ, ടി. എസ്. ശ്രീജ, പി. ഡി. ഷാജു, പി. കെ. രാജീവൻ, കെ. എ. രാജൻ, വി. എ. മോഹനൻ, എം. എം. റാബി സക്കിർ, തുടങ്ങിയവർ പ്രസംഗിച്ചു. തപാൽ വകുപ്പ് ഉപഹാരം പോസ്റ്റൽ സൂപ്രണ്ടും റിക്രീയേഷൻ ക്ലബ്‌ വക ഉപഹാരം പോസ്റ്റ്‌ മാസ്റ്ററും സഹപ്രവർത്തകരുടെ ഉപഹാരം എം. എ. അബ്ദുൽ ഖാദറും, പ്രത്യേക ഉപഹാരം ടി. എസ്. ശ്രീജയും ശക്തിധരന് സമർപ്പിച്ചു. പോസ്റ്റൽ റിക്രീയേഷൻ ക്ലബ്‌ സെക്രട്ടറി വി. ജി. രജനി സ്വാഗത വും ജോ. സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ നന്ദി യും പറഞ്ഞു.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img