മുണ്ടപ്പിള്ളി കുളത്തിന് ജലസമൃദ്ധിയേകാന്‍ ക്ലീന്‍ ആര്‍മി

34

മുരിയാട്: പഞ്ചായത്ത് 16-ാംവാര്‍ഡിലെ പുല്ലും, കുളവാഴയും, മൂടികിടന്നിരുന്ന മുണ്ടപ്പിള്ളി കുളം സന്നദ്ധപ്രവര്‍ത്തകരുടെ ‘ക്ലീന്‍ ആര്‍മി ‘ശുദ്ധീകരിച്ചു. 16-ാംവാര്‍ഡ് ക്ലീന്‍ ആര്‍മിയുടെ ഉല്‍ഘാടനത്തോടനുബന്ധിച്ചാണ് കുളം ശുദ്ധീകരിച്ചത്. 40 തില്‍പരം യുവാക്കളും, വിദ്യാര്‍ത്ഥികളുമാണ് സന്നദ്ധസേനപ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നത്. 16-ാംവാര്‍ഡ് കപ്പാറ ക്ലീന്‍ ആര്‍മി പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് അംഗവും ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ.എസ്.സുനില്‍കുമാര്‍, കെ.മോഹന്‍ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Advertisement