Saturday, July 12, 2025
29.1 C
Irinjālakuda

കോവിഡ്-19 പരിശോധനക്ക് എത്തുന്നവർക്ക് വഴികാട്ടാൻ ധ്വനി റോബോട്ടുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്

ഇരിങ്ങാലക്കുട:കോവിഡ്-19 പരിശോധനക്ക് ആശുപത്രികളിൽ എത്തിച്ചേരുന്നവർക്കു കൃത്യമായി നിർദ്ദേശങ്ങൾ നൽകി വഴികാട്ടാൻ റോബോട്ടിനെ വികസിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്.കണ്ണൂർ ജില്ലയിലെ കോവിഡ് ട്രീറ്റമെന്റ് നോഡൽ ഓഫീസർ ആയ ഡോ. അജിത് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം ലഘു കരിക്കാണും രോഗം സംശയിക്കുന്ന വരുമായുള്ള സമ്പർക്കം കുറയ്ക്കാനും ഉപകരിക്കുന്ന ഇത്തരമൊരു റോബോട്ട് വികസിപ്പിച്ചത്. കോ വി ഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് കൃത്യമായും വ്യക്തമായും മലയാളത്തിൽ നിർദ്ദേശങ്ങൾ നൽകുന്ന വിധത്തിൽ ആണ് ഇതിന്റെ രൂപ കൽപ്പന. ഭാവിയിൽ മറ്റു സാക്രമിക രോഗങ്ങൾ ഉണ്ടാകുകയാണെങ്കിൽ അപ്പോൾ ഉപയോഗിക്കാൻ കഴിയുംവിധം നിർദ്ദേശങ്ങൾ എളുപ്പത്തിൽ പുനക്രമീകരിക്കാൻ സാധിക്കും എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. പ്രശസ്ത ചലചിത്രതാരം സന്തോഷ് കീഴാറ്റൂർ ആണ് റോബോട്ടി ന്‌ ശബ്‌ദം നൽകിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കോവി ഡ് രോഗികളെ ചികിത്സിച്ചു ഭേദം ആക്കിയതും ഏറ്റവുമധികം പരിശോധനകൾ നടത്തികൊണ്ടിരിക്കുന്ന തുമായ ആസ്പത്രികളിൽ ഒന്നായ കണ്ണൂർ മെഡിക്കൽ കോളേജിൽ ഇന്നലെ ധ്വനി എന്നു നാമകരണം ചെയ്തിട്ടുള്ള റോബോട്ടിൻ്റെ ലോഞ്ചിംഗ് നടത്തി പ്രവർത്തനം ആരംഭിച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ റോബോട്ടിക്സ് ക്ലബും, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗവും, ഇൻഡസ്ട്രിയൽ പാർട്ണർ ആയ സൃഷ്ടി റോബോട്ടിക്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ചേർന്നാണ് റോബോട്ട് വികസിപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തർക്കു സഹായകരമായ ഇത്തരം റോബോട്ടുകൾ സംസ്ഥാനത്തെ മറ്റു കോവിഡ് സെന്ററുകൾക്ക് വികസിപ്പിച്ചു നൽകാനുള്ള ശ്രമത്തിലാണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് . കൂടുതൽ വിവരങ്ങൾക്ക് ഫോൺ :8921171940.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img