Thursday, June 18, 2026
26.4 C
Irinjālakuda

തൃശൂര്‍ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനില്‍ സംഗീതസാന്ദ്രമായി കൊണ്ടാടി

ഓക്‌സ്‌ഫോര്‍ഡ്: ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലയുടെ മക്കള്‍ തങ്ങളുടെ ജില്ല കുടുംബസംഗമത്തിന് ഒത്തുചേരാന്‍ തെരഞ്ഞെടുത്തത്.

ഗ്രേറ്റ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ജില്ല കുടുംബസംഗമം യുകെയിലെ ജോസഫ് റാഫേല്‍ സോളിസിറ്റേഴ്‌സ് എ സോളിസിറ്റര്‍ സ്ഥാപനം നടത്തുന്ന പ്രമുഖ സോളിസിറ്റര്‍ ജോബി ജോസഫ് കുറ്റിക്കാട്ട് നിലവിളക്കില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ അതിരൂപതയില്‍ നിന്ന് ബ്രിട്ടനില്‍ വൈദികസേവനം ചെയ്യുന്ന ഫാ.ബിനോയി നിലയാറ്റിങ്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനസമ്മേളനത്തിന് മാറ്റുകൂട്ടി

തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ മുന്‍ രക്ഷാധികാരി മുരളി മുകുന്ദന്‍, സംഘടനയുടെ വൈസ് പ്രസിഡന്റ് ജീസ പോള്‍ കടവി, വി പ്രൊട്ടക്റ്റ് ഇന്‍ഷ്വറന്‍സിന്റെ സന്‍ജു സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തുകയും, ജോസ് കുരുതുകുളങ്ങര സ്വാഗതവും രാജു റാഫേല്‍ നന്ദിയും പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img