പോലീസിനോട് അപമര്യാദയായി പെരുമാറിയ പ്രതിയെ അറസ്റ്റു  ചെയ്തു

506

ഇരിങ്ങാലക്കുട-പോലീസിനോട് അപമര്യാദയായി പെരുമാറുകയും, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി കുറ്റികാടന്‍ വീട്ടില്‍ റോയ് (54) എന്നയാളെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍.സി. വി. യും സംഘവും അറസ്റ്റു ചെയ്തു.വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങള്‍ക്ക് തടയിടുന്നതിനു വേണ്ടി പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.
ഇന്നലെ വൈകീട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് സമീപം പബ്ലിക്ക് റോഡിലൂടെ വെള്ളാങ്ങല്ലൂര്‍ ഭാഗത്തു നിന്നും അമിത വേഗതയില്‍ പ്രതി കാര്‍ ഓടിച്ചു കൊണ്ടുവരുന്നതു കണ്ട് അവിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കാറ് തടഞ്ഞു നിര്‍ത്തിയതില്‍ പ്രകോപിതനായാണ് പ്രതി പോലീസിനോട് തട്ടിക്കയറുകയും, മോശമായി പെരുമാറുകയും ചെയ്തത്.

 

Advertisement