Sunday, May 24, 2026
24.9 C
Irinjālakuda

ലോക ഭിന്ന ശേഷി വാരാചരണത്തിന് സമാപനമായി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ ഇരിഞ്ഞാലക്കുട ബി ആര്‍ സി നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഭിന്ന ശേഷി വാരാചരണത്തിനു സമാപനമായി. കൈകോര്‍ക്കാം ഒന്നാകാം എന്ന സന്ദേശത്തെ മുന്‍നിര്‍ത്തി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. വിളംബര റാലി , കലാ സാഹിത്യമത്സരങ്ങള്‍, ഭവന സന്ദര്‍ശനം, ദീപശിഖ പ്രയാണം, രക്ഷാകര്‍തൃ സംഗമം, ശില്പശാല തുടങ്ങിയ പരിപാടികള്‍ ഭിന്നശേഷിക്കാരായവര്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഒന്ന് ചേര്‍ന്നു മുന്നേറാനുള്ള അവസരമാണ് ഒരുക്കിയത് . വാരാചരണത്തിന്റെ സമാപനവും ഏകദിന ശില്പശാലയും ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ വച്ചു നടന്നു. നവകേരള ചിത്രത്തില്‍ കയ്യൊപ്പു ചാര്‍ത്തിക്കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് . ഇരിങ്ങാലക്കുട മുനിസിപ്പല്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു . മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയ ഗിരി , എഇഒ രാധ .ടി , ഡയറ്റ് ഫാക്കല്‍റ്റി സനോജ് .എം .ആര്‍ , ജി ജി എച്ച് എസ് പ്രധാനാധ്യാപിക രമണി .ടി .വി , എല്‍ പി വിഭാഗം പ്രധാനാധ്യാപിക ലാജി വര്‍ക്കി , ബോയ്‌സ് ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗായത്രി സി നായര്‍ , റിസോര്‍സ് അധ്യാപകന്‍ മാണിക്യന്‍ .എം എന്നീ ഭിന്നശേഷിക്കാരായ പ്രതിഭകളെ ചടങ്ങില്‍ വച്ച് ആദരിച്ചു . ബിപിഒ സുരേഷ് ബാബു സ്വാഗതവും മാണിക്യന്‍ .എം നന്ദിയും പറഞ്ഞു .

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img