അംഗന്‍വാടി കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

599

ഇരിങ്ങാലക്കുട-ഷണ്‍മുഖം കനാല്‍ ബേസ് കോളനിയിലെ അംഗന്‍വാടിയിലെ കൊച്ചുകുട്ടികള്‍ക്ക് പേപ്പര്‍ ,ഓല എന്നിവ ഉപയോഗിച്ച് വിവിധ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കി.എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് ലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളാണ് ഇങ്ങനെയൊരു പ്രവര്‍ത്തനം ചെയ്തത് .പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍ക്ക് പകരം പഴയതലമുറ ഉപയോഗിച്ചിരുന്ന ഓലകള്‍ ,പേപ്പര്‍ എന്നിവ ഉപയോഗിച്ച് പന്ത് ,വാച്ച് ,പൂവ് ,തോക്ക് ,പൂക്കൊട്ട ,പേപ്പര്‍ ബലൂണ്‍ തുടങ്ങി നിരവധി കളിപ്പാട്ടങ്ങള്‍ അംഗന്‍വാടിയില്‍ വെച്ച് തന്നെ നിര്‍മ്മിച്ചാണ് നല്‍കിയത് .കൂടാതെ അംഗന്‍വാടി വര്‍ക്കേഴ്‌സിന് കുട്ടികള്‍ പരിശീലനം നല്‍കുകയും ചെയ്തു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഒ എസ് ശ്രീജിത്ത് അംഗന്‍വാടി വര്‍ക്കേഴ്‌സായ ഗീത സി ആര്‍ ,ഹെല്‍പ്പര്‍ കെ വി സുശീല എന്നിവര്‍ സംസാരിച്ചു .വിദ്യാര്‍ത്ഥികളായ ആവണി വി എസ് ,അരുണ്‍ രാജ് സി ആര്‍ ,അഭിറാം കെ എസ് ,അഭിഷേക് ജെ ,ജാനറ്റ് ജോണി,മിലന്‍ ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement