23.9 C
Irinjālakuda
Saturday, December 28, 2024
Home 2023

Yearly Archives: 2023

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി . തൃശ്ശൂർ ഐ എം എ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പയിൻ...

ഇരിങ്ങാലക്കുട വഴി കെ എസ് ആർ ടി സിയുടെ ഒരു രാത്രികാല സർവീസ് കൂടി: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വഴി കെ എസ് ആർ ടി സിയുടെ ഒരു ബസ് കൂടി രാത്രികാല സർവീസ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ.ആർ...

നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി.ഇരിങ്ങാലക്കുട നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികളുടെ സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് 23-3-2023 ന് ടൌണ്‍ഹാളില്‍ നടത്തി. വൈസ് ചെയർമാൻ...

വി ആർ മില്ലിത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് മാർച്ച് 25, 26 തീയതികളിൽ

ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ല ചെസ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വി ആർ മില്ലിത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്റെ സെലക്ഷനും 2023 മാർച്ച് 25, 26 തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

ഹരിത കർമ്മ സേന ബോധവൽക്കരണവുമായി കുടുംബശ്രീ കലാജാഥ

ഇരിങ്ങാലക്കുട: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പരിശീലനം നേടിയ രംഗശ്രീ ഗ്രൂപ്പ് അവതരിപ്പിച്ച കലാജാഥ ഇരിങ്ങാലക്കുട നഗരസഭയിൽ മാർച്ച് 22 രാവിലെ 10.30 ന് ബസ്...

ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി കാട്ടൂര്‍സർവ്വീസ് സഹകരണബാങ്ക്

കാട്ടൂര്‍: സംസ്ഥാന സഹകരണ വകുപ്പ് കടുത്ത ചൂടിനെ അതിജീവിക്കുവാന്‍ നടപ്പിലാക്കുന്ന തണ്ണീര്‍ പന്തല്‍ പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചീട്ടുളള സൗജന്യ തണ്ണീര്‍ പന്തല്‍ മുകുന്ദപുരം സഹകരണ...

തണലേകാൻ സഹകരണ തണ്ണീർ പന്തലിന്റെ ഭാഗമായി തണ്ണീർ പന്തൽ ആരംഭിച്ചു

ഇരിങ്ങാലക്കുട: തണലേകാൻ സഹകരണ തണ്ണീർ പന്തലിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് നട ബ്രാഞ്ചിൽ തണ്ണീർ പന്തൽ ആരംഭിച്ചു.കടുത്ത ചൂടിൽ നിന്നും ആശ്വാസം നൽകുന്നതിനായി തണലേകാൻ സഹകരണ തണ്ണീർ പന്തൽ...

ഗ്രീന്‍ സാനിറ്റേഷന്‍, ‘ഡിജി’ മുരിയാട്, ‘ജീവധാരാ’ നൂതനപദ്ധതികളുമായി മുരിയാട് പഞ്ചായത്ത് ബഡ്ജറ്റ് .

മുരിയാട്: 29 കോടി 52 ലക്ഷംരൂപ വരവും 28 കോടി 70 ലക്ഷം രൂപ ചിലവും 82 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മുരിയാട്ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു.പഞ്ചായത്ത് വൈസ്പ്രസിഡന്റ് സരിത...

വനമിത്ര പുരസ്കാരം ക്രൈസ്റ്റ് കോളജിന്

ഇരിങ്ങാലക്കുട : കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വന്നവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനവും വനമിത്ര പുരസ്കാര സമർപ്പണ ചടങ്ങും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. ഡെപ്യൂട്ടി...

കയർഭൂവസ്ത്രം അണിഞ്ഞു “സുന്ദരിയായി” വാലൻ ചിറ തോട്.

ഇരിങ്ങാലക്കുട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-23 പ്രകാരം കയർ ഭൂവസ്ത്രം അണിയിച്ചു അഴകും ഈടും നേടിയെടുത്തു വാലൻ ചിറ തോട്.2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 115000 രൂപ അടങ്കൽ തുകയും 344...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഉപഭോക്തൃ സംരക്ഷണ അവാർഡ്

ഇരിങ്ങാലക്കുട : ലോക ഉപഭോക്തൃ ദിനാചരണത്തോട് അനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മികച്ച എൻജിനീയറിങ് കോളേജിനു അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് സമ്മാനിച്ചു. കാൾഡിയൻ സിറിയൻ ചർച്ച് മെത്രാപ്പോലീത്ത മാർ...

ഇരിങ്ങാലക്കുട നഗരസഭയുടെ 2023-2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രേഖക്ക് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം

ഇരിങ്ങാലക്കുട: നഗരസഭയുടെ 2023-2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രേഖക്ക് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം, പദ്ധതി പണം ഭരണകക്ഷിയംഗങ്ങളുടെ വാര്‍ഡുകളില്‍ കേന്ദ്രീകരിച്ചതായി എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ വിമര്‍ശനം, ടൈഡ്...

10 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 5 വർഷം തടവും 10000-രൂപ...

പുല്ലുറ്റ്:10 വയസ്സു മാത്രം മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 5 വർഷം തടവും 10000-രൂപ പിഴയും വിധിച്ചു .കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റ ർ ചെയ്ത കേസിൽ പുല്ലുറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ...

തൃശൂര്‍ ലോ കോളേജില്‍ പ്രത്യേക ക്വാട്ട സൃഷ്ടിച്ചുനല്‍കി: മന്ത്രി ആര്‍ ബിന്ദു

കാഴ്ച പരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന്റെ നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സവിശേഷ ഇടപെടല്‍. എണാകുളം ലോ കോളേജില്‍ നിയമ...

തളിയക്കോണം സ്റ്റേഡിയത്തിൽ ഒരു കോടി രൂപയുടെ നവീകരണം: ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുടയിലെ തളിയക്കോണം സ്റ്റേഡിയം നവീകരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഒരു കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് സ്റ്റേഡിയം നവീകരിക്കുന്നത്. നവീകരണപ്രവൃത്തികൾ മാർച്ച് 25ന് ആരംഭിക്കും.കായികപ്രേമികളുടെ ദീർഘകാല ആവശ്യമാണ് ഇതുവഴി...

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പ് ഇന്ത്യൻ ടീമിൽ മൂന്ന് തൃശ്ശൂർക്കാരും

തൃശ്ശൂർ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങുന്നവരിൽ മൂന്നുപേർ തൃശ്ശൂർ ക്കാർ. ഇന്ത്യ ആദ്യമായിട്ടാണ് ഈ ലോകകപ്പിൽ കളിക്കാനിറങ്ങുന്നത്.മേയ് 18 മുതൽ 21 വരെ ക്രൊയേ ഷ്യയിലാണ് ലോകകപ്പ് നടക്കുന്ന ത്. അയ്യന്തോൾ സ്വദേശി എം.ജി.അരുൺ...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കലാമേള

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ വാർഷിക കലാമേളയായ ' തിലംഗ് 2023' ശ്രദ്ധേയമായി. സാഹിത്യം, പെയിൻ്റിംഗ്, സംഗീതം, നൃത്തം, പ്രഭാഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മുപ്പത്തി നാല് മത്സര ഇനങ്ങളായിരുന്നു മേളയിൽ അരങ്ങേറിയത്....

ജീവപര്യന്തം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന്‍ എന്നയാളെ മുന്‍ വൈരാഗ്യത്താല്‍ ചെങ്ങല്ലൂര്‍ കള്ളു ഷാപ്പില്‍ വച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കീടായി വീട്ടില്‍ രതീഷ് എന്ന...

ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ വാഹനം തകര്‍ത്ത നിലയില്‍

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ വാഹനം തകര്‍ത്ത നിലയില്‍.നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേന രൂപികരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവര്‍ത്തനം...

ചേലൂര്‍ പള്ളിയ്ക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍

ചേലൂര്‍ :പള്ളിയ്ക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍.ചേലൂര്‍ പള്ളിക്ക് സമീപമുള്ള തേമാലിത്തറ തോട്ടിലാണ് വ്യാപകമായി സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയിട്ടുള്ളത്. തോട്ടിലെ വെള്ളം മലിനമാകുകയും,ദുര്‍ഗദ്ധം വമിക്കുകയും സമീപത്തെ കിണറുകളിലേക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe