ചേലൂര്‍ പള്ളിയ്ക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍

41

ചേലൂര്‍ :പള്ളിയ്ക്ക് സമീപം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍.ചേലൂര്‍ പള്ളിക്ക് സമീപമുള്ള തേമാലിത്തറ തോട്ടിലാണ് വ്യാപകമായി സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയിട്ടുള്ളത്. തോട്ടിലെ വെള്ളം മലിനമാകുകയും,ദുര്‍ഗദ്ധം വമിക്കുകയും സമീപത്തെ കിണറുകളിലേക്ക് വ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ നിരന്തമായി ആവര്‍ത്തിക്കപ്പെടുന്നതിനാല്‍ പടിയൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും ആവശ്യപെട്ടു.

Advertisement