Friday, July 4, 2025
25 C
Irinjālakuda

ഗ്രീന്‍ സാനിറ്റേഷന്‍, ‘ഡിജി’ മുരിയാട്, ‘ജീവധാരാ’ നൂതനപദ്ധതികളുമായി മുരിയാട് പഞ്ചായത്ത് ബഡ്ജറ്റ് .

മുരിയാട്: 29 കോടി 52 ലക്ഷംരൂപ വരവും 28 കോടി 70 ലക്ഷം രൂപ ചിലവും 82 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മുരിയാട്ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു.പഞ്ചായത്ത് വൈസ്പ്രസിഡന്റ് സരിത സുരേഷ് ബഡ്ജറ്റ് അവതരണം നടത്തി. ശുചിത്വരംഗത്ത്‌ നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്ന ഗ്രീന്‍ സാനിറ്റേഷന്‍,സമഗ്രാരോഗ്യപദ്ധതി ആയ ജീവധാര ആസ്തി ഡിജിറ്റലൈസേഷന്‍ ഡിജിറ്റല്‍ സാക്ഷരത ക്യാമ്പയിനുമായി ഡിജി മുരിയാട് തുടങ്ങിയവ ബഡ്ജറ്റിലെ നൂതന നിര്‍ദ്ദേശങ്ങളാണ്.ഭവനനിര്‍മ്മാണപദ്ധതികള്‍ക്ക് 325 ലക്ഷം രൂപയും ടൂറിസം പദ്ധിതകള്‍ക്ക് 75 ലക്ഷം രൂപയും യുവജനക്ഷേമത്തിന് 55 ലക്ഷം രൂപയും കാര്‍ഷിക ജലസേചന മേഖലക്ക് 180 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അംഗനവാടി കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍ക്കും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്.കേരളോത്സവത്തിന് പുറമേ അംഗനവാടി , ഭിന്നശേഷി, വയോജന കലോത്സവങ്ങളും ബഡ്ജറ്റ് നിർദ്ദേശിക്കുന്നുണ്ട്.ബഡ്ജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രശാന്ത്, കെ.യു വിജയന്‍, രതി ഗോപി, തോമസ് തൊകലത്ത്, തുടങ്ങി മുഴുവൻ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.

Hot this week

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

Topics

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും...

എറിയാട് ആതിര കുറിക്കമ്പനിയിൽ ₹.988500/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സഹോദരങ്ങളായ 2 പ്രതികൾ റിമാന്റിൽ.

കൊടുങ്ങല്ലൂർ : എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി...
spot_img

Related Articles

Popular Categories

spot_imgspot_img