യുവധാര ഫുട്ബോൾ ഫെസ്റ്റ് -2023

15

കാറളം :യുവധാര കല-കായിക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പി.ആർ. ടുട്ടു പി.എസ്. അനീഷ് സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫിക്കും പി.എം. ജമാലു സ്മാരക റണ്ണേഴ്‌സ് റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള 13-ാം അഖിലകേരള സെവൻസ് ഫുട്ബോൾ മേളയിൽ ബ്രദേർസ് ചാലക്കുടി ചാമ്പ്യന്മാരായി . വാശിയേറിയ ഫൈനൽ മത്സരത്തിൽ പൾസ് കോട്ടയത്തെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കു ബ്രദേർസ് ചാലക്കുടി പരാജയപ്പെടുത്തി . സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ് അധ്യക്ഷനായി.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ സമ്മാനദാനം നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ പ്രദീപ് മേനോൻ,മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌ കുമാർ ,ഡോക്ടർ ഇ പി ജനാർദ്ദനൻ, തുടങ്ങിയവർ മുഖ്യാതിഥികളായി.. സി.പി.ഐ.എം കാറളം ലോക്കൽ സെക്രട്ടറി എ.വി.അജയൻ,CIDB ഗ്രൂപ്പ്‌ ചെയർമാൻ അബ്‌ദുൾ ലത്തീഫ്,കാട്ടിക്കുളം ഭരതൻ,AVS ഗ്രൂപ്പ്‌ ചെയർമാൻ അനീഷ് വി ഒ ,ഭാസ്കരൻ,ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. യുവധാര കോർഡിനേറ്റർ ജിലേഷ് പി ബി സ്വാഗതവും ട്രെഷരർ എ എ അരുൺ നന്ദിയും പറഞ്ഞു.ഫൈനൽ മത്സരത്തിൽ പൾസ് കോട്ടയത്തെ 5-2 സ്കോർ നു ബ്രദേർസ് ചാലക്കുടി പരാജയപ്പെടുത്തി .വിജയികൾക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ട്രോഫകൾ സമ്മാനിച്ചു.. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി ബ്രദേർസ് ചാലക്കുടിയുടെ ആന്റണിയെ തിരഞ്ഞെടുത്തു ,മികച്ച ഫോർവേഡ് ആയി ബ്രദേർസ് ചാലക്കുടിയുടെ ആന്റണി ഉം ,ടോപ് സ്കോറെർ ആയി പൾസ് കോട്ടയത്തിന്റെ സച്ചുവിനെയും തിരഞ്ഞെടുത്തു . ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പര്ക് ഉള്ള ട്രോഫി ബ്രദേർസ് ചാലക്കുടിയുടെ സന്ദീപ് കരസ്ഥമാകി .മികച്ച ഡിഫൻഡർ ആയി ബ്രദേർസ് ചാലക്കുടിയുടെ അജീഷ് നെ തിരഞ്ഞെടുത്തു …ടൂർണമെന്റിലെ എമേർജിങ് പ്ലയെർ പൾസ് കോട്ടയത്തിന്റെ സച്ചു ആണ് .

Advertisement