എ ടി. വർഗ്ഗീസ് ചരമ വാർഷിക ദിനാചാരണം നടന്നു

33

ഇരിങ്ങാലക്കുട :സിപിഐ നേതാവും, എ ഐ ടി യു സി യുടെ വിവിധ ട്രൈഡ് യൂണിയൻനുകളുടെ അമരക്കാരനുമായിരുന്ന എ ടി. വർഗ്ഗീസ് ആറാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ടൌൺ ലോക്കൽ കമ്മിറ്റിയുടെയും, എ ഐ ടി യു സി യുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു, സി അച്യുത മേനോൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ തൃശൂർ ജില്ലാ ട്രഷററും എ ഐ ടി യു സി ജില്ലാ പ്രസിഡന്റുമായ ടി കെ. സുധീഷ് ഉത്ഘാടനം ചെയ്തു, എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട്‌ റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു, കേരള ഫീഡ്സ് ചെയർമാനും, സിപിഐ നേതാവുമായ കെ ശ്രീകുമാർ, കെ എസ്. പ്രസാദ്എം സി. രമണൻ, കെ സി. മോഹൻലാൽ, പി ആർ. രാജൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻവർദ്ധനൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു, രാവിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനക്ക് മണ്ഡലം സെക്രട്ടറി പി മണി, മണ്ഡലം സെക്രെട്ടേറിയറ്റ് അംഗം കെ സി. ബിജു,അൽഫോൻസാ തോമസ് എന്നിവർ നേതൃത്വം നൽകി.

Advertisement