ഇരിങ്ങാലക്കുട:കാർഷിക മൂല്യവർദ്ധിത ഉൾപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്താൻ പച്ചക്കുട പദ്ധതിയിലൂടെ ശ്രമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ യിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും പച്ചക്കറി തൈ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഭക്ഷ്യോത്പാദനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സംരക്ഷണം, ഊർജ്ജസുരക്ഷ, ഇക്കോ ടൂറിസം എന്നിവയാണ് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡലത്തിന്റെ കാര്‍ഷിക മേഖലയില്‍ വികസനവും പുരോഗതിയും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘പച്ചക്കുട’. 5 ഇനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.ആദ്യ ഘട്ടത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട കാറളം, കാട്ടൂർ, മുരിയാട് പഞ്ചായത്തുകളിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുമായി ആകെ രണ്ടുലക്ഷം തൈകളാണ് നൽകിയത്.വിവിധ സർക്കാർ വകുപ്പുകൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സഹകരണമേഖല, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ലളിത ബാലൻ അധ്യക്ഷയായ ചടങ്ങിൽ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എസ്, ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, , മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, തുടങ്ങിയവർ പങ്കെടുത്തു
പച്ചക്കുടയിലൂടെ പച്ചക്കറിതൈ വിതരണം :കാർഷിക മൂല്യവർദ്ധിത ഉൾപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്തും- മന്ത്രി ബിന്ദു
Advertisement