ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി

40

ഇരിങ്ങാലക്കുട :സമഗ്ര ശിക്ഷാ കേരള ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ മുനിസിപ്പാലിറ്റി തലത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി.സമൂഹത്തിൽ ഭിന്നശേഷിക്കാർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉൻമൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേയ്ക്ക് നയിക്കുക, അവരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികൾ ഉറപ്പു വരുത്തുന്നതിനും അവർക്കൊപ്പം നിൽക്കാൻ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് ഉണ്ട്. ജി ജി എച്ച് എസ് ഇരിങ്ങാലക്കുട യിലെ എൻ എസ് എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ ജി ജി എച്ച് എസ് ഇരിങ്ങാലക്കുട യിൽ നിന്ന് ആരംഭിച്ച് അയ്യങ്കാവ് മൈതാനം വഴി മുനിസിപ്പൽ ഓഫീസിൻ്റെ മുമ്പിലൂടെ കടന്ന് ജി ജി എച്ച് എസ് ഇരിങ്ങാലക്കുടയിൽ അവസാനിച്ചു. ഘോഷയാത്ര ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ :.ജിഷാ ജോബി ഭിന്നശേഷി ദിനാ ചരണ സന്ദേശം നൽകി പരിപാടി ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ടി വി ചാർളി, പ്രതിപക്ഷ നേതാവ് കെ ആർ വിജയ, കൗൺസിലർമാരായ മായ അജയൻ, അംബിളി ജയൻ, സ്മിത കൃഷ്ണകുമാർ, സവിത സുബാഷ് ,സനി സി എം , ജയാനന്ദൻ ടി കെ , സതി സുബ്രഹ്മണ്യൻ, ഫെനി എബിൻ, അംബിക പള്ളി പുറം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ മഞ്ഞളി തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു .

Advertisement