സെന്റ് ജോസഫ്സിന് ഇ ലേണിംഗിനുള്ള സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരം

183

ഇരിങ്ങാലക്കുട : ഇ ലേണിംഗിനുള്ള 2019 – 20, 20-21 വർഷങ്ങളിലെ സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കരസ്ഥമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നു പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എലൈസയും അദ്ധ്യാപക, അനദ്ധ്യാപക പ്രതിനിധികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ഇലക്ട്രോണിക് മാദ്ധ്യമങ്ങളുപയോഗിച്ചു മികവു പുലർത്തിയ അക്കാദമിക് സംവിധാനം, ഓൺലൈൻ അഡ്മിഷൻ, ഭരണമികവുകളും കോവിഡ് കാലഘട്ടത്തിൽ സ്റ്റുഡന്റ് മെന്ററിംഗ് സംവിധാനത്തിനായി നിർമ്മിച്ച പ്രത്യേക മൊബൈൽ ആപ്പ് തുടങ്ങിയവയാണ് കലാലയത്തെ അവാർഡിനർഹമാക്കിയത്.

Advertisement