ഇരിങ്ങാലക്കുട : ജില്ലാ സ്കൂൾ കലോത്സവ മത്സരം മൂന്നാം ദിനത്തിൽ ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ടം മത്സര വേദി. വേദി രണ്ട് ഡോൺബോസ്കോ എച്ച് എസ് എസിൽ നടന്ന യുപി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ കെ എ ഇന്ദുബാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാൽഡിയൻ സിറിയൻ എച്ച് എസ് എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം നടന്ന ഓട്ടൻതുള്ളൻ മത്സരത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും ഈ മിടുക്കി നേടിയിരുന്നു.അടവും ചുവടും പിഴയ്ക്കാതെ കൃഷ്ണനും യശോദയും തമ്മിലുള്ള വാത്സല്യത്തെ നൃത്തമായി അവതരിപ്പിച്ച ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച് എസ് എസിലെ മഹികപ്രകാശ് മോഹിനിയാട്ടം മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. അക്കിക്കാവ് ഗവ.ഹൈസ്കൂളിലെ റൃതിക ജ്യോതിഷ്, അമ്മാടം സെന്റ് ആന്റണീസ് എച്ച് എസ് എസിലെ ഏഞ്ചലിൽ സ്റ്റെയ്ലി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. കലാമണ്ഡലം ഗിരിജ നായർ, നടനഭൂഷണം ജയശ്രീ ഷിബു, ആർഎൽബി ഗായത്രി ബിജി കുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ.
ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ട വേദി
Advertisement