ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, സെന്റ് വിൻസെന്റ് ഡി. ആർ. സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു.2022 നവംബർ,14 തിങ്കളാഴ്ച രാവിലെ 9 മുതൽ ആരംഭിച്ച ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂർ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്‌തു. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ ജെയിൻ മേരി (CSM)അദ്ധ്യ ക്ഷത വഹിച്ചു. പത്തൊമ്പതാം വാർഡ് കൗൺസിലർ ഫെനി എബിൻ ആശംസകൾ അർപ്പിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടൻ സ്വാഗതവും, ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ ആമുഖ പ്രസംഗവും നടത്തി. നഴ്സിംഗ് സൂപ്രണ്ട് റവ. സിസ്റ്റർ റോയ്‌സി മരിയ നന്ദി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ട്രഷറർ വി. കെ. അനിൽകുമാർ, വൈസ് പ്രസിഡണ്ട് മാരായ ടി. മണിമേനോൻ, പി. വി. നോബിൾ, ജോയിന്റ് സെക്രട്ടറിമാരായ ഡീൻ ഷഹീദ്,ഷൈജോ ജോസ്, കെ. ആർ. ബൈജു, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൺ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സൗജന്യ മെഡിക്കൽ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു
Advertisement