കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തിൽ ചന്ദ്രൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ചന്ദ്രൻ മാസ്റ്റർ ഗണിത ക്വിസ് സംഘടിപ്പിച്ചു

35

ഇരിങ്ങാലക്കുട: 2022 ഒക്ടോബർ 30 ന് ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് എൽപി സ്കൂളിൽ വെച്ച് നടത്തിയ ഗണിത ക്വിസ്സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് ദീപ ആന്റണി നിർവഹിച്ചു. ഗണിത ക്വിസ്സ് ഹരീഷ് മാസ്റ്റർ, പി.ജി. സാജൻ എന്നിവർ ചേർന്ന് നയിച്ചു. ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.എൻ. അജിത് കുമാർ, മായ . കെ., വി.ഡി. മനോജ്, മേഖലാ സെക്രട്ടറി ജെയ്മോൻ സണ്ണി, ട്രഷറർ റഷീദ് കാറളം എന്നിവർ സംസാരിച്ചു. ചടങ്ങിന് ഇ.എം.പ്രവീൺ, എം.ബി. രാജു മാസ്റ്റർ, പി.ആർ. സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗണിത ക്വിസ് മൽസരം – വിജയികൾ ഒന്നാം സ്ഥാനം – ഗൗരി മേനോൻ , 9-ാം ക്ലാസ്സ് , എസ് കെ എച്ച് എസ് , ആനന്ദപുരം,രണ്ടാം സ്ഥാനം – ലക്ഷ്മിദയ,9-ാം ക്ലാസ്സ് , എൽ എഫ് സി എച്ച് എസ് ഇരിങ്ങാലക്കുട ,മൂന്നാം സ്ഥാനം – നിരഞ്ജൻ ആർ, 9-ാം ക്ലാസ്സ് , എസ്കെഎച്ച്എസ് ആനന്ദപുരം നാലാം സ്ഥാനം – ഹന്ന മേരി ഷാജു, 10-ാം ക്ലാസ്സ് ,എൽ എഫ് സി ജി എച്ച് എസ് ഇരിങ്ങാലക്കുട.

Advertisement