ഇരിങ്ങാലക്കുട : ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തെ കൂലി അടിമത്വത്തിലേക്ക് നയിക്കുന്ന പുതിയ തൊഴിൽ സംഹിതകൾ തൊഴിലാളി വർഗ്ഗം ഇതുവരെ നേടിയെടുത്ത എല്ലാ അവകാശങ്ങളും ധന മൂലധന ശക്തികൾക്ക് അടിയറ വയ്ക്കുന്നതാണെന്ന് കെ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.എ.ഐ ടിയു സി ദേശീയ സമ്മേളനത്തിനോട നുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച”ഇന്ത്യൻ സമ്പദ് വ്യവസ്ഥയും പുതിയ തൊഴിൽ സംഹിതകളും “എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഉടമകൾ അദൃശ്യമാകുന്ന തൊഴിലാളികളെ അരക്ഷിതരാക്കുന്ന പുതിയൊരു സമ്പദ് വ്യവസ്ഥയിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത് സാങ്കേതിക വിദ്യകളുടെയും ഓൺലൈൻ വ്യാപാരത്തിന്റെയും കടന്ന് വരവിലൂടെ തൊഴിലാളി വർഗ്ഗത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്ന ഗിഗ്ഗ് എക്കോണമി വിപുലപ്പെടുന്നതാ യിട്ടുള്ള ഒരു സാമ്പത്തിക വ്യവസ്ഥയിലേക്കാണ് പുതിയ ലോകക്രമം രൂപപ്പെടുന്നത്,സാങ്കേതിക വിദ്യകളുടെയും ഓൺലൈൻ വ്യാപാരത്തിന്റെയും പുതിയ സാമൂഹ്യ ക്രമത്തിൽ ഉടമകൾ അദൃശ്യമാക്കപ്പെടുകയും തൊഴിലാളികൾ അരക്ഷിതരാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് രൂപപ്പെടുന്നത്.രാജ്യത്തെ ഭരണാധികാരികൾ കോർപ്പറേറ്റ് ധന മൂലധനത്തിന് സുഗമമായി സഞ്ചരിക്കാൻ എല്ലാവിധ മാർഗ്ഗ തടസ്സങ്ങളും ഒഴിവാക്കിക്കൊണ്ട് തൊഴിലാളികൾ ഇതുവരെ നേടിയ അവകാശങ്ങളും തൊഴിൽ സുരക്ഷിതത്വവും കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ തൊഴിൽ സംഹിതകൾ രൂപപ്പെടുത്തിയിട്ടുള്ളത് ഇത് തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയല്ല മറിച്ച് കോർപ്പറേറ്റുകളുടെ ക്ഷേമത്തിനു വേണ്ടിയാണ് കൺവീനർ കെ കെ ശിവൻ, തൃശ്ശൂർ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സെക്രട്ടറി ടി ആർ ബാബുരാജ് എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ടി കെ.സുധീഷ് അധ്യക്ഷത വഹിച്ചു,എ ഐ ടി സി സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് വി.മോഹൻദാസ് വിഷയ അവതരണം നടത്തി,സി ഐ ടി യു സ്റ്റേറ്റ് സെക്രട്ടറി കെ എൻ.ഗോപിനാഥ്, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി,ബി എം എസ് ജില്ലാ പ്രസിഡണ്ട് എംകെ ഉണ്ണികൃഷ്ണൻ,എസ് ഇ ഡബ്ല്യു എ സംസ്ഥാന സെക്രട്ടറി സോണിയ ജോർജ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി,കൺവീനർ കെ കെ ശിവൻ, തൃശ്ശൂർ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സെക്രട്ടറി ടി ആർ ബാബുരാജ്,എടിയുസി ഇരിങ്ങാലക്കുട മണ്ഡലം ജോയിൻ സെക്രട്ടറി ബാബു ചിങ്ങാരത്ത് എന്നിവർ പ്രസംഗിച്ചു.
തൊഴിലവകാശങ്ങൾ ഹനിക്കപ്പെടുന്ന പുതിയ തൊഴിൽ സംഹിതകൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം :-കെ പി.രാജേന്ദ്രൻ
Advertisement