കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ അംഗത്വ രജിസ്ട്രേഷൻ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

34

ഇരിങ്ങാലക്കുട: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് അംഗത്വ രജിസ്ട്രേഷൻ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ബോട്ട് ഡയറക്ടർ കെ ജെ സ്റ്റാൻലിയുടെ അധ്യക്ഷതയിൽ തൃശ്ശൂർ ജോയിന്റെ ആർ ടി ഒ ബിജു ഐസക് യോഗം ഉദ്ഘാടനം ചെയ്തു.വിമുക്തി മിഷൻ കോഡിനേറ്റർ രാജേന്ദ്രൻ സി വി , ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആശാലത എംഡി ക്ഷേമനിധി ആനുകൂല്യങ്ങളെ സംബന്ധിക്കുന്ന ക്ലാസുകൾ നയിച്ചു പി എസ് അനീഷ് എം കെ ഉണ്ണികൃഷ്ണൻ റഷീദ് കാരണം പോൾ കരിമാലിക്കൽ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ആശാലത എംഡി സ്വാഗതവും രഘു എൻ മേനോൻ നന്ദിയും രേഖപ്പെടുത്തി.

Advertisement