ജെ.സി.ഐ. ഇലക്ട്രോണിക് വീൽ ചെയർ വിതരണം

52

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ അശരണർക്ക് കൈതാങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി നൽകുന്ന 13-ാമത്തെ ഇലക്ട്രോണിക് വീൽ ചെയർ വിതരണം കെ.എസ്. ഇ. ക്ക് അടുത്തുള്ള വലിയ വീട്ടിൽ ശശിക്ക് നൽകി പോസ്റ്റോഫിസിൽ താൽകാലിക ജീവനക്കാരനായിരുന്ന ശശി 10 വർഷങ്ങൾക്ക് മുമ്പ് സ്ടോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളർന്ന് ക്രച്ചസ് ഉപയോഗിച്ച് നടന്ന് വന്ന് ലോട്ടറി കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന ശശിക്ക് 1 ലക്ഷം രൂപയോളം വില വരുന്ന ഇലക്ടോണിക് വിൽ ചെയർ ജെ.സി.ഐ. ഇരിങ്ങാലക്കുട നൽകി അംഗനവാടി പരിസരത്ത് വെച്ച് ചേർന്ന സമ്മേളനം മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉൽഘാടനo ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ചു മുൻ മുനിസിപ്പൽ കൗൺസിലർ എം.സി. രമണൻ റസിഡൻസ് അസോസിയഷൻ സെക്രട്ടറി വാസു പ്രോഗ്രാം ഡയറക്ടർ നിസാർ അഷറഫ് മുൻ പ്രസിസൻറുമാരായ ടെൽസൺ കോട്ടോളി അഡ്വ. ഹോബി ജോളി ഡയസ് ജോസഫ് ഷാജു പാറേക്കാടൻ ലിയോ പോൾ ജെറിൻ ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു

Advertisement