Thursday, July 9, 2026
28.8 C
Irinjālakuda

മികവിൻ്റെ നിറുകയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ഇ

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് നിർണയത്തിൽ ഏറ്റവും ഉയർന്ന സ്കോർ ആയ A++ ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. നാഷണൽ അസ്സസ്മെൻറ് ആൻഡ് അക്രെഡിറ്റേഷൻ (NAAC) ൻ്റെ മൂല്യനിർണയത്തിൽ ആണ് ക്രൈസ്റ്റ് കലാലയം ഈ നേട്ടം സ്വന്തമാക്കിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതാക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന NAAC പരിശോധനയുടെ നാലാം പാദത്തിൽ ആണ് ക്രൈസ്റ്റ് കലാലയം നാലിൽ 3.52 എന്ന സ്കോറിൽ A++ എന്ന ഗ്രേഡിലേക്കുയർന്നത്.ഒക്ടോബർ 13, 14 തീയതികളിൽ NAAC വിദഗ്ധസംഘം കോളേജിൽ സന്ദർശനം നടത്തിയിരുന്നു. അധ്യയനം, പഠനാന്തരീക്ഷം, ഗവേഷണം, അനുബന്ധ സൗകര്യങ്ങൾ, തൊഴിലവസരങ്ങളുടെ സാധ്യത, വിദ്യാർത്ഥി ക്ഷേമപ്രവർത്തനങ്ങൾ, സംഘാടക മികവ്, മാനേജ്മെൻറ്, മികച്ച മാതൃക തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് മികവുള്ള കലാലയങ്ങളെ തെരഞ്ഞെടുക്കുന്നത്. അഞ്ചു വർഷത്തിൻ്റെ ഇടവേളകളിൽ നടത്തപ്പെടുന്ന പരിശോധനയിൽ സ്ഥാപനം നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കുന്നു. റിപ്പോർട്ടിന്മേൽ വിശദമായ പരിശോധനയ്ക്കുശേഷം വിദഗ്ധസംഘം കലാലയം സന്ദർശിച്ച് വിലയിരുത്തുന്നതാണ് NAAC പരിശോധനയുടെ രീതി. 2016 ൽ നടന്ന മൂന്നാം പാദ പരിശോധനയിൽ ക്രൈസ്റ്റ് കോളേജ് A ഗ്രേഡ് നേടിയിരുന്നു.ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലും നാടിൻറെ പുരോഗതിയിലും ക്രൈസ്റ്റ് കലാലയത്തിൻറെ സംഭാവന എടുത്ത് പറയത്തക്കതാണ്. 1956 ൽ പത്മഭൂഷൻ ഫാദർ ഗബ്രിയേൽ സി എം ഐ സ്ഥാപക പ്രിൻസിപ്പാളായി ആരംഭിച്ച ക്രൈസ്റ്റ് കോളേജ് ഇന്ന് 4800 ഓളം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഒരു കലാലയം ആയി വളർന്നിരിക്കുന്നു. വിദ്യാർഥികളുടെയും സ്റ്റാഫിൻ്റെയും മാനേജ്മെൻ്റിൻ്റെയുംകഴിഞ്ഞ അഞ്ച് വർഷത്തെ അക്ഷീണ പരിശ്രമത്തിനൊടുവിലാണ് മഹത്തായ ഈ നേട്ടത്തിലേക്ക് കോളേജ് എത്തിയതെന്ന് പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് പറഞ്ഞു. ആധുനിക സാങ്കേതികത വിദ്യകളുടെ സഹായത്തോടെ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിയ പഠനവും, പരിസ്ഥിതി സൗഹൃദ സന്ദേശം വിദ്യാർഥികളിലേക്ക് പകരുന്ന ‘പ്രകൃതി എല്ലാവർക്കും’ (Earth for all) എന്ന മുദ്രാവാക്യത്തിലൂന്നിയ പ്രവർത്തനങ്ങളുമാണ് കലാലയത്തിൻറെ തനതായ പ്രവർത്തനങ്ങൾ. മികച്ച പഠനാന്തരീക്ഷം, 700 ലധികം ഓപ്പൺ കോഴ്സ് വീഡിയോകൾ, കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി 600 മണിക്കൂറിലധികം വരുന്ന ‘ശ്രവ്യം’ ഓഡിയോ ലൈബ്രറി, ഓൺലൈൻ പഠനസഹായിയായി കോളേജ് തനതായി രൂപീകരിച്ച ലൈറ്റ് ബോർഡ്, മത്സ്യകൃഷിയുടെ നൂതന പാഠങ്ങൾ പരീക്ഷിച്ച അക്വാപോണിക്സ്, ഉപയോഗ ശൂന്യമായ കടലാസുകൾ മൂല്യവർധിത ഉപകരണങ്ങൾ ആക്കുന്ന ആധുനിക പേപ്പർ റീസൈക്ലിംഗ് യൂണിറ്റ്, പൊതുജനനന്മ ലക്ഷ്യമാക്കിയുള്ള കോളേജിലെ വിവിധ പ്രവർത്തനങ്ങൾ, എന്നിവ NAAC മൂല്യനിർണയത്തിൽ ശ്രദ്ധേയമായി. ‘സവിഷ്കാര’ എന്ന പേരിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി കോളേജ് നടത്തുന്ന സംഗമവും കലാപരിപാടികളും ആണ് കോളജിൻ്റെ വ്യതിരക്തമായ പ്രവർത്തനമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. കോളജിൻ്റെ മികവിനുള്ള ഈ അംഗീകാരം അഭിമാനത്തോടെ ഏറ്റുവാങ്ങുമ്പോൾ മികവ് നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് കോളജിൻ്റെ NAAC പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ്, ഐ ക്യു എ സി കോഡിനേറ്റർ ഡോ. റോബിൻസൺ എന്നിവർ പറഞ്ഞു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img