നരബലി : നവോത്ഥാന കേരളത്തിനേറ്റ തിരുമുറിവ് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ

70

ഇരിങ്ങാലക്കുട: ഇലന്തൂരിൽ നടന്ന നരബലി നവോത്ഥാന കേരളത്തിനേറ്റ തിരുമുറിവാണെന്ന് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇത്തരത്തിലൊരു സംഭവം നടന്നുവെന്നത് അവിശ്വസനീയമായി തോന്നാം. പ്രബുദ്ധ കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഈ ഹീനകൃത്യം നടപ്പാക്കിയവരും പിന്നിൽ പ്രവർത്തിച്ചവരും ഒരു ദയയും അർഹിക്കുന്നില്ല; കടുത്ത ശിക്ഷ തന്നെ ഇവർക്ക് ലഭിക്കണം. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശ്ശേരി, കെ.ഹരി, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

Advertisement