റോട്ടറി ക്ലീൻ സിറ്റി മിഷന്റെ ഭാഗമായി ഞവരിക്കുളം പരിസരം ശുചീകരിച്ചു

40

ഇരിങ്ങാലക്കുട: റോട്ടറി ക്ലീൻ സിറ്റി മിഷന്റെ ഭാഗമായി അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിഭാഗവുമായി സഹകരിച്ച് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് ഞവരിക്കുളം പരിസരം ശുചീകരിച്ചു. ഞവരിക്കുളം റോഡിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭാ വൈസ് ചെയർമാൻ ടിവി ചാർലി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡണ്ട് ഡേവിസ് കരപറമ്പിൽ അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക് ഡയറക്ടർ ടിപി സെബാസ്റ്റ്യൻ,എൽ ബി എസ് എം എച്ച് എസ് എസ് സ്കൂൾ മാനേജർ എ സി സുരേഷ്, ഗൈഡ് ക്യാപ്റ്റൻ പി എൻ പ്രസീദ എന്നിവർ പ്രസംഗിച്ചു.സെൻട്രൽ റോട്ടറി ക്ലബ് ഡയറക്ടർ പി ടി ജോർജ് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ജോജോ കെ നന്ദിയും പറഞ്ഞു.

Advertisement