അവിട്ടത്തൂർ: അധ്യാപനം ഒരു മഹത്തായ കർമ്മം ആണെന്നും കുട്ടികളുടെ ആത്മവിശ്വാസം കെടുത്താതെ അവരെ ഭാവി തലമുറയുടെ വാഗ്ദാനങ്ങളായി ഉയർത്തിക്കൊണ്ട് വരേണ്ടതു് അധ്യാപകരാണെന്നും മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളിൽ നിന്നും പഠിച്ച് പോകുന്ന വിദ്യാർത്ഥികൾ ഭാവിയിൽ സമൂഹത്തിൽ വേദനിക്കുന്നവരുടെ ഒപ്പം നിൽക്കുന്നവരാകണമെന്ന് കുട്ടികളെ ഉദ്ബോധിപ്പിച്ചു. ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗ്രഹങ്ങൾ അടയ്ക്കപ്പെടുന്നു എന്ന് പറഞ്ഞു കെണ്ടാണ് മന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചതു്. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ , ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ഡി.ഇ. ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ്, സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെജോ പോൾ, പഞ്ചായത്ത് മെമ്പർമാരായ ജെൻസി ബിജു, ലീന ഉണ്ണികൃഷ്ണൻ, ബിബി തുടിയത്ത്, ശ്യാം രാജ്, പി.ടി എ.പ്രസിഡണ്ട് വി. ബിന്ദു, കെ.കെ.കൃഷ്ണൻ നമ്പൂതിരി, എ.സജു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അധ്യാപകർ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ഉണർത്തുന്നവരാകണം – മന്ത്രി ആർ : ബിന്ദു
Advertisement