ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ആധുനികരീതിയിൽ നിർമ്മിതമായ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു

65

ഇരിങ്ങാലക്കുട:കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ആധുനികരീതിയിൽ നിർമ്മിതമായ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ എക്സ് റേ യൂണിറ്റിനെ സേവനം രോഗികൾക്ക് ഇന്നുമുതൽ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഓണാഘോഷ പരിപാടികൾ നടന്നു പരിപാടികൾക്ക് ഹോസ്പിറ്റൽ പ്രസിഡൻറ് എം പി ജാക്സൺ ഭദ്രദീപം കൊളുത്തി ഓണ സന്ദേശവും നൽകി. 2021 22 വർഷത്തെ എസ് എസ് എൻ സി പ്ലസ് ടു വിജയികളായ സ്റ്റാഫ് അംഗങ്ങളുടെ മക്കൾക്ക് മൊമന്റോയും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻറ് ഇ ബാലഗംഗാധരൻ, സെക്രട്ടറി വേണുഗോപാൽ, മെഡിക്കൽ സൂപ്രണ്ടും കൺസൾട്ടൻസ് സർജനുമായ ഡോ നദാനിയേൽ തോമസ്, സീനിയർ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ ടി കെ തിലകൻ, മാനേജ്മെൻറ് പ്രതിനിധികൾ,ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നഴ്സിങ് വിദ്യാർത്ഥികൾ സ്റ്റാഫംഗങ്ങൾ എന്നിവർ അവതരിപ്പിച്ച തിരുവാതിരക്കളിയും ഓണപ്പാട്ടും മറ്റും കലാപരിപാടികളും നടന്നു തുടർന്ന് ഓണസദ്യ ഉണ്ടായിരുന്നു.

Advertisement