വർണ്ണക്കുട സാഹിത്യോത്സവത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ഇരിങ്ങാലക്കുടക്കാരായ എഴുത്തുക്കാരുടെ സംഗംമം നടന്നു

41

ഇരിങ്ങാലക്കുട: എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഇരിങ്ങാലക്കുടക്കാരായ എഴുത്തുകാരുടെ സംഗമം പ്രശസ്ത സാഹിത്യക്കാരിയും ഇരിങ്ങാലക്കുടക്കാരിയുമായ ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലടക്കുടക്കാരായ എഴുത്തുക്കാരുടെ സംഗമത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിൽ ഡോ.ഖദീജ മുംതാസ്, അശോകൻ ചരുവിൽ, കെ.രേഖ, രോഷ്ണി സ്വപ്ന, കവിത ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പി.കെ.ഭരതൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാദർ പട്ടേപാടം ആശംസ അർപ്പിച്ചു. രേണു രാമനാഥ് സ്വാഗതവും ഡോ.കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.ഇന്ന് ഉച്ചതിരിഞ്ഞ് കേരളത്തിലെ പ്രശസ്തരായ കവികളുടെ കവിയരങ്ങും സുനിൽ.പി.ഇളയടത്തിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും.2 മണിക്ക് ടൗൺ ഹാളിൽ ഭിന്നശേഷി കലോത്സവവും ഉണ്ടായിരിക്കുന്നതാണ്.

Advertisement