വർണ്ണക്കുട വർണ്ണാഭമാക്കാൻ വായനശാലകൾ രംഗത്ത്

52

ഇരിങ്ങാലക്കുട: ഓണാഘോഷം ‘വർണ്ണക്കുട’ വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ വായനശാല പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ലൈബ്രറി കൗൺസിൽ ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻന്റ് ഐ. ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം രേണു രാമനാഥൻ ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം, രാജൻ നെല്ലായി, യു.കെ.പ്രഭാകരൻ, വി.എൻ . കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. കെ.ജി.മോഹനൻ സ്വാഗതവും റെജില ഷെറിൻ നന്ദിയും പറഞ്ഞു.ആഗസ്റ്റ് 26 ന് മുനിസിപ്പൽ മൈതാനിയിലെ വൈലോപ്പിള്ളി വേദിയിൽ പുസ്തക സംവാദത്തോടെ തുടങ്ങുന്ന സാഹിത്യോത്സവം സെപ്റ്റംബർ 1 ന് കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരും കവികളും പങ്കെടുക്കുന്ന സാഹിത്യ സംവാദത്തോടും കരിയരങ്ങാടും കൂടി സമാപിക്കും’ ഇരിങ്ങാലക്കുടയിലെ മൺമറഞ്ഞുപോയ എഴുത്തുകാർക്കും ധൈഷണിക പ്രതിഭകൾക്കും സാഹിത്യോത്സവത്തിന്റെ ഭാഗമായി സ്മരണാഞ്ജലികളർപ്പിക്കും. ഓരോ ദിവസവും വ്യത്യസ്തങ്ങളായ കലാസ്വാദക പരിപാടികളും അരങ്ങേറും.

Advertisement