ഓണ്‍ലൈനിലുണ്ട് വര്‍ണ്ണക്കുട

59

ഇരിങ്ങാലക്കുടയുടെ ഓണാഘോഷപരിപാടി ‘വര്‍ണ്ണക്കുട’ കലാകായിക സാഹിത്യ കാര്‍ഷികോത്സവത്തിന്‍റെ തത്സമയ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കു ന്നതിനായി ഫേസ്ബുക്ക് പേജും വെബ്സൈറ്റും സാഹിത്യകാരിയും പത്രപ്രവർത്തകയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് വര്‍ണ്ണക്കുട സ്വാഗത സംഘം ഓഫീസില്‍ വച്ച് നടന്നു. ചടങ്ങിൽ പ്രതാപ്സിങ്ങ്, ജോസ് ചിറ്റിലപ്പിള്ളി, ഡോ.കെ.രാജേന്ദ്രൻ, ഷെറിൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.

Advertisement