Tuesday, September 23, 2025
27.9 C
Irinjālakuda

വാള് വീശി നാടുവിട്ട കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിൽ നിന്ന് പൊക്കി റൂറൽ പോലീസ്

ഇരിങ്ങാലക്കുട :തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി. കാട്ടൂർ സ്വദേശി നന്ദനത്തുപറമ്പിൽ ഹരീഷിനെയാണ് (47 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ സംഘം സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ബഹു നില ഫ്ലാറ്റിലേക്ക് അഞ്ചംഗ പോലീസ് ഇരച്ചുയറി ഇയാളെ കീഴ്പ്പെടുത്തു കയായിരുന്നു. മുപ്പത്തെട്ടോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് പിടിയിലായ ഹരീഷ്. കഴിഞ്ഞ വർഷം ഇയാൾ പഴുവിൽ സ്വദേശിയെ തല്ലിയ കേസ്സിലും, പോലീസിനു നേരേ വാളു വീശിയ കേസ്സിലും ഒളിവിൽ പോയിരുന്നു. അന്ന് കരണ്ണാടകയിലെ കോളാറിൽ നിന്ന് ഏറെ ശ്രമകരമായാണ് ഇയാളെ പിടികൂടിയത്. ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലാരിവട്ടം സ്വദ്ദേശിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിൽ പ്രതിയായി. ആ കേസ്സിലും ഇയാൾ പിടികിട്ടാപുള്ളിയാണ്. അതിനു ശേഷം ഇക്കഴിഞ്ഞ ജൂണിൽ രഹസ്യമായി അന്തിക്കാട് എത്തിയ ഹരീഷ് വഴിയരികിൽ നിൽക്കുകയായിരുന്ന താന്ന്യം സ്വദേശിയെ പ്രകോപനമില്ലാതെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. നാടിനും ഭീഷണിയായ ഇയാൾ പോലീസിനും നിരന്തരം തലവേദനയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Hot this week

സെന്റ് ജോസഫ്‌സ് കോളേജിൽ ജിഎസ്ടി 2.0 അവബോധ വാരം ആരംഭിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (സ്വയംഭരണ), സാമ്പത്തിക ശാസ്ത്ര വകുപ്പ് ഇ.ഡി....

റവ. ഫാ. ബെന്നി ചെറുവത്തൂർ ന് ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ബെന്നി ചെറുവത്തൂർ (57) നിര്യാതനായി. 2025...

നിര്യാതയായി

ഇരിങ്ങാലക്കുട : സിസ്റ്റർ ആനി മാഗ്ദെലിൻ (81) നിര്യാതയായി. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി...

നാദോപാസനയ്ക്ക് പുതിയ ഭാരവാഹികൾ

അഖിലേന്ത്യാ ‘സ്വാതിതിരുനാൾ സംഗീത മത്സരം’ നടത്തും. നാദോപാസനയ്ക്ക് പുതിയ ഭാരവാഹികൾ; ഇരിങ്ങാലക്കുട : നാദോപാസന...

ഞായറാഴ്ച കാണാതായ യുവതിയെ വരവൂർ മഞ്ഞച്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വരവൂർ പിലക്കാട് ഗോവിന്ദൻ -ഉഷ ദമ്പതികളുടെ മകളായ 24 വയസുള്ള ഗ്രീഷ്മയെയാണ്...

Topics

മൂന്നാമത് അന്താരാഷ്ട്ര ഗ്രാഫ് തിയറി സമ്മേളനത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

ഗണിതശാസ്ത്രത്തിലെ പ്രമുഖ ശാഖയായ ഗ്രാഫ് തിയറിയിലെ ആധുനിക ഗവേഷണങ്ങളും അതിൻറെ പ്രായോഗികതയും...

വേഗ 2025 സ്കൂൾ കലോൽസവം –

അവിട്ടത്തൂർ: എൽ.ബി എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ കലോൽസവം - വേഗ...

കാൻസർ ഗവേഷണ പദ്ധതികൾക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ മികച്ച സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ...
spot_img

Related Articles

Popular Categories

spot_imgspot_img