വയോജന ക്ഷേമം:നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചു

73

ഇരിങ്ങാലക്കുട: മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ നമ്പഴിക്കാട് കെ.പി.എ.സി. ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ “വയോജന ക്ഷേമം-സാമൂഹിക ഉത്തരവാദിത്വം”എന്ന വിഷയത്തിൽ നിയമ ബോധവത്കരണ ക്ലാസും ചർച്ചയും സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് – ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ നിയമ ബോധവൽക്കരണ ക്ലാസ് എടുത്തു. കെ.പി.എ.സി. വായനശാല പ്രസിഡന്റ് സോണിയ.കെ.എസ്. അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം ലൈബ്രറി കൗൺസിൽ അംഗം രാജഗോപാൽ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. എം.ആർ.വർഗീസ്, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.വയോജനങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന ചൂഷണങ്ങളും അതിക്രമങ്ങളും തടയിടുന്നതിനുള്ള സാധ്യതകൾ, വയോജനങ്ങൾക്ക് അർഹമായ സർക്കാർ/ക്ഷേമ പദ്ധതികൾ, സാമൂഹ്യനീതി വകുപ്പ് ഇടപെടലുകൾ, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമം 2007, മെയിന്റനൻസ് ട്രൈബ്യൂണൽ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സിൽ വിശദീകരിച്ചു.വയോജന അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതും, മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തിയുളള കർമ്മ/വിനോദ പരിപാടികൾ ആസൂത്രണം ചെയ്യുന്നതും, മുതിർന്നപൗരന്മാരുടെ ഗൃഹസന്ദർശനം,പരിചരണം സംബന്ധിച്ചും പദ്ധതികൾക്ക് രൂപം നൽകുമെന്നും നമ്പഴിക്കാട് കെ.പി.എ.സി വായനശാല ഭാരവാഹികൾ അറിയിച്ചു.നമ്പഴിക്കാട് കെ.പി.എ.സി ഗ്രാമീണവായനശാലയിൽ വെച്ച് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ 60 ൽ പരം മുതിർന്ന പൗരന്മാരും,അംഗങ്ങളും,വിദ്യാർത്ഥികളും പങ്കെടുത്തു.

Advertisement