ടി എന്‍ നമ്പൂതിരി അവാര്‍ഡ് ശശീധരന്‍ നടുവിലിന്

37

ഇരിങ്ങാലക്കുട :സ്വാതന്ത്ര്യസമര സേനാനിയും,സി പി ഐ നേതാവും,സാംസ്ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി എന്‍ നമ്പൂതിരി അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ജൂലായ് 18 ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടത്തുമെന്ന് ടി. എന്‍ സ്മാരക സമിതി പ്രസിഡണ്ട് കെ.വി രാമനാഥന്‍,സെക്രട്ടറി കെ.ശ്രീകുമാര്‍ ,സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി എന്നിവര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ടി.എന്‍ അവാര്‍ഡ് നാടക പ്രവര്‍ത്തകനായ ശശീധരന്‍ നടുവിലിന് നല്‍കും.പതിനായിരത്തി ഒന്ന് രൂപയും,പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് മുന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ നല്‍കും.അജിത്കൊളാടി `വര്‍ത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും.

Advertisement