സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കണം – സംസ്കാര സാഹിതി

44

ഇരിങ്ങാലക്കുട: സത്യപ്രതിജ്ഞ ലംഘനം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം മാപ്പർഹിക്കുന്ന പരാമർശമല്ലയിത്. അരുതായ്മകൾ ചെയ്യുകയും പ്രതിഷേധം ഉയരുമ്പോൾ ഖേദം പ്രകടിപ്പിച്ച് തലയൂരുകയും ചെയ്യുന്നത് മന്ത്രിമാർ പതിവാക്കിയിരി ക്കുകയുമാണെന്ന് സാഹിതി കുറ്റപ്പെടുത്തി. നിയോജക മണ്ഡലം ചെയർമാൻ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. സാഹിതി ജില്ലാ സെക്രട്ടറി ഹരി ഇരിങ്ങാലക്കുട, മുൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം.ഉണ്ണികൃഷ്ണൻ, തോമസ് തത്തംപ്പിള്ളി, കെ.എ. അബൂബക്കർ , കെ.കെ.അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Advertisement