ഇരിങ്ങാലക്കുട : കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രത്തിൽ അവിസ്മരണീയമായ അവർണ്ണനും,അധ:സ്ഥിതനും പൊതുവഴിയിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇരിങ്ങാലക്കുടയിൽ നടത്തിയ മഹത്തായ കൂട്ടംകുളം സമരത്തിന്റെ 76-ാം വാർഷികം സംഘടിപ്പിച്ചു. സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി മുൻ രാജ്യസഭാംഗവും,പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു.മുൻ എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരിയും,അദ്ധ്യാപികയുമായ ബിലു സി.നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഉല്ലാസ് കളക്കാട്ട്,കെ.എ.ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.സി.പി.ഐ(എം)ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ സ്വാഗതവും,ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡണ്ട് അഡ്വ.കെ.ആർ.വിജയ നന്ദിയും പറഞ്ഞു.
കുട്ടംകുളം സമരത്തിന്റെ 76-ാം വാർഷികാചരണം സംഘടിപ്പിച്ചു
Advertisement