Sunday, November 9, 2025
26.9 C
Irinjālakuda

സെന്റ് തോമസ് കത്തീ്്രഡല്‍ , ദുക്‌റാന ഊട്ടുതിരുനാള്‍ 2022

ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ജൂലൈ 3-ാം തിയ്യതി ഞായറാഴ്ച്ച ഇരുപത്തി അയ്യായിരം പേര്‍ക്ക് സൗജന്യ നേര്‍ച്ചയൂട്ട നടത്തുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അറിയിച്ചു. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.00 മണി വരെയാണ് ഊട്ടു സദ്യ ക്രമീകരിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യേ എല്ലാവരേയും ഊട്ടു നേര്‍ച്ചയ്ക്കായി ക്ഷണിക്കുന്നു. വിവിധ കമ്മറ്റി അംഗങ്ങളും അഞ്ഞൂറോളം വളണ്ടിയര്‍മാരും തിരുനാള്‍ ഭംഗിയാക്കാന്‍ നിസ്വാര്‍ത്ഥമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു.തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ ജൂണ്‍ 25-ഠം തിയ്യതി ശനിയാഴ്ച്ച മുതല്‍ ആരംഭിച്ചു. ജൂലൈ ഒന്നാം തിയ്യതി വെള്ളിയാഴ്ച്ച രാവിലെ 7.15 ന് ആഘോഷമായ കുര്‍ബാനയ്ക്കും, പതാക ഉയര്‍ത്തലിനും കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. 2-ഠം തിയതി ശനിയാഴ്ച്ച വൈകീട്ട് 5.30 ന് വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന , രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍ തുടങ്ങിയ തിരുകര്‍മ്മങ്ങള്‍.തിരുനാള്‍ ദിനമായ മൂന്നാം തിയ്യതി ഞായറാഴ്ച്ച രാവിലെ 7.30 ന് പോളി കണ്ണൂക്കാടന്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പ് പിതാവ് നിര്‍വ്വഹിക്കുന്നു. രാവിലെ 10.00 മണിക്കുള്ള ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്കു ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. റവ. ഫാ. നജിന്‍ വിതയത്തില്‍ തിരുനാള്‍ സന്ദേശം നല്‍കുന്നു. തുടര്‍ന്ന് പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും.ഊട്ടുതിരുനാളിനോടനുബന്ധിച്ച് കത്തീഡ്രല്‍ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സീയോന്‍ ഹാളില്‍ വച്ച് പ്രോലൈഫ് എക്‌സിബിഷനും വൈകീട്ട് 7.00 മണി മുതല്‍ 8.00 മണിവരെ ആത്മീയ സംഗീതവിരുന്നും, കത്തീഡ്രല്‍ സി.എല്‍.സിയുടെ നേതൃത്വത്തില്‍ ഷാരോണ്‍ ഹാളില്‍ വച്ച് മരിയന്‍ എക്‌സിബിഷനും ഉണ്ടായിരിക്കുന്നതാണ്.ഊട്ടുതിരുനാളിന് ഇടവകക്കാരില്‍ നിന്നും, വിശ്വാസികളില്‍ നിന്നും സംഭാവനയായി ലഭിക്കുന്ന തുകയില്‍ ചിലവ് കഴിച്ച് ബാക്കി സംഖ്യ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സാന്ത്വന സദന്റെ ചിലവുകള്‍ക്കാണ് ഉപയോഗിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതികളുടെ പുനരധിവാസത്തിനായി ഇടവകജനങ്ങളുടേയും സുമനസ്സുകളുടേയും സഹായ സഹകരണങ്ങളോടെ 2002 ല്‍ സ്ഥാപിച്ച സാന്ത്വന സദനില്‍ ഇപ്പോള്‍ 37 യുവതികള്‍ക്ക് പരിചരണം നല്‍കി വരുന്നു.വികാരി ഫാ. പയസ് ചെറപ്പണത്ത് , അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ജെയിന്‍ കടവില്‍, ഫാ. ഡെല്‍ബി തെക്കുംപുറം , തിരുനാള്‍ കണ്‍വീനറും ട്രസ്റ്റിയുമായ ഡോ. ജോസ് തൊഴുത്തുംപറമ്പില്‍, കൈക്കാരന്‍മാരായ കുരിയന്‍ വെള്ളാനിക്കാരന്‍, അഡ്വ. ഹോബി ജോളി ആകഴ്ച്ചങ്ങാടന്‍, ജെയ്ഫിന്‍ ഫ്രാന്‍സിസ് കൊടലിപറമ്പില്‍, തിരുനാള്‍ ജോ. കണ്‍വീനര്‍മാരായ ജോണ്‍ മാമ്പിള്ളി, ജോമി ചേറ്റുപുഴക്കാരന്‍, ജോയ് ആലപ്പാട്, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു പോള്‍ അക്കരക്കാരന്‍, ജോ. കണ്‍വീനര്‍ പി.ടി. ജോര്‍ജ്ജ് പള്ളന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Hot this week

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...

ശാന്തിനികേതനിൽ ലഹരി വിരുദ്ധഒറ്റയാൾ നാടകം മിസ്ഡ് കോൾ അരങ്ങേറി

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മലയാളം ക്ലബ്ബ് നീർമാതളത്തിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ...

വെള്ളാങ്ങല്ലൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട...

മലയാള ദിനാഘോഷം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം...

സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img