Saturday, July 12, 2025
30.1 C
Irinjālakuda

“വിദ്യാർത്ഥികൾ സമൂഹത്തിന് നേതൃത്വം വഹിക്കുന്നവരായി വളരണം” – മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : രാഷ്ട്രീയം , കല, സാംസ്‌കാരികം, സംരംഭകത്വം, സിവിൽ സർവീസ് തുടങ്ങി എല്ലാ മേഖലകളുടെയും മുഖ്യധാരയിലേക്ക് കടന്നുവന്ന് നാളെയുടെ സമൂഹത്തിന് നേതൃത്വം വഹിക്കാൻ കഴിയുന്നവരായി വളരുന്നത് വിദ്യാർഥികൾ ലക്ഷ്യം വയ്ക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ധനസമ്പാദനം മുഖ്യലക്ഷ്യമായി കരുതിക്കൊണ്ട് ഒരു ചെറിയ വൃത്തത്തിലൊതുങ്ങി ജീവിക്കുന്നവർ ഏറുന്ന ഈ കാലത്ത് രാഷ്ട്രനിർമ്മാണത്തിൽ പങ്കുവഹിക്കാൻ സന്മനസുള്ളവരെ ഏറെ ആവശ്യമുണ്ട്.സ്റ്റാർ ഓഫ് സക്സസ്സ് അവാർഡ് നേടിയ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി. എം. ഐ, ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സി. എം. ഐ, പരിസ്ഥിതി മിത്ര അവാർഡ് ജേതാവ് ഫാ. ജോയ് പീനിക്കപ്പറമ്പിൽ സി. എം. ഐ എന്നിവരെ ആദരിക്കാനായി ചേർന്ന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, സമൂഹ നിർമാണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ അവാർഡ് ജേതാക്കളുടെ സംഭാവനകൾ മാതൃകാ പരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ചേർന്ന യോഗത്തിൽ സി. എം. ഐ. തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡേവിസ് പനക്കൽ അധ്യക്ഷത വഹിച്ചു. പ്രിയോർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, , ജോയിന്റ് ഡയറക്ടർമാരായ ഫാ. ജോയ് പയ്യപ്പിള്ളി സി. എം. ഐ, ഫാ. ആന്റണി ഡേവിസ് സി. എം. ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ, വിദ്യാർത്ഥി പ്രതിനിധികളായ ലിയോ ടി. ഫ്രാൻസി, ചന്ദന പ്രേംലാൽ തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി. സർവകലാശാല പരീക്ഷകളിലും വിവിധ ഇൻ്റർ കൊളിജിയറ്റ് മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.0People reached0Engagements–Distribution scoreBoost postLikeCommentShare

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img