പഞ്ചായത്തുകളിൽ സേവനങ്ങൾ ജനങ്ങളുടെ അരികിലേക്കെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കമാവുന്നു

22

ഇരിങ്ങാലക്കുട: കേരളത്തിൽ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അരികിലേക്കെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കമാവുന്നു. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള രണ്ടാം ഘട്ട പരിശീലന പരിപാടികൾ പഞ്ചായത്തുകളിൽ നടന്നുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വാതിൽപ്പടി സേവന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ചു സേവനങ്ങളാണ് വാതിൽപ്പടി സേവനത്തിലൂടെ ലഭ്യമാകുകയെങ്കിലും സമീപ ഭാവിയിൽ ഇവയുടെ എണ്ണം വർദ്ധിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ‘കില’യുടെ നേതൃത്വത്തിലാണ് വാതിൽപ്പടി സേവനത്തിൻ്റെ പരിശീലനം. കില ഫാക്കൽറ്റി അംഗങ്ങളായ വി.ഭാസുരാംഗൻ, വി.എസ്. ഉണ്ണികൃഷണൻ, ഹരി ഇരിങ്ങാലക്കുട, ബാബു കോടശ്ശേരി, നാദിയ ജാസിം ഹൈദർ, റഷീദ് കാറളം, മറിയക്കുട്ടി, ജെയ്സി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.’ ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ പരിശീലനം പൂർത്തിയായി. മതിലകം ബ്ലോക്കിലുൾപ്പെടുന്ന കൈപ്പമംഗലം, ശ്രീ”നാരായണപുരം, എറിയാട്, എടത്തിരുത്തി, മതിലകം പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ നഗര സഭകളിലും ജൂൺ 30 നകം പരിശീലനം പൂർത്തിയാകും.

Advertisement