വേളൂക്കര :പഞ്ചായത്ത് കൊറ്റനല്ലൂർ കരുവാപ്പടി ദേശത്തു കാണാതായ പാറയിൽ വിൽസൺ മകൻ ഡാനിയൽ വിൽസന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുവാൻ തൃശ്ശൂർറൂറൽ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. പ്രധാന അന്വേഷണഉദ്യോഗസ്ഥനായ ഒരു പ്രത്യേകഅന്വേഷണസംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു. ഇരിങ്ങാലക്കുട എം. എൽ. എ. യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി യും ആയ ഡോക്ടർ ആർ. ബിന്ദു വിന്റെ ഇടപെടലിനെ തുടർന്നാണ് പ്രത്യേകം അന്വേഷണസംഘത്തെ നിയോഗിച്ചത്

 
                                    
